Connect with us

Hi, what are you looking for?

NEWS

വെറ്റിലപ്പാറയില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്നു

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ വീടിന്റെ പിന്‍ഭാഗത്തെ ശൗചാലയ മുറിയുടെ പുറംഭിത്തിയാണ് നിലംപതിച്ചത്. ഇന്നെലെ രാവിലെ 10നാണ് സംഭവം. വീട് തകര്‍ച്ചയിലായതോടെ വീട്ടുകാര്‍ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വീടിന്റെ ഭിത്തി തകര്‍ന്ന് വീഴുന്ന ശബ്ദംകേട്ട് സമീപ വീട്ടുകാര്‍ ഓടിച്ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. 30 വര്‍ഷം മുമ്പ് ഭവന നിര്‍മാണ ബോര്‍ഡ് നിര്‍മിച്ച് നല്‍കിയ വീടുകളാണ് ഇവ. സിമന്റ് തേയ്ക്കാതെ കെട്ടിപ്പൊക്കിയ ഭിത്തികളും കനം കുറഞ്ഞ മേല്‍്ക്കൂര സ്ലാബും കാലാനുസൃതമായി അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ആവശ്യമായ ഫണ്ട് അനുവദിക്കാതെ വന്നതാണ് വീടുകള്‍ അപകടാവസ്ഥയിലായതെന്ന് ആരോപണമുണ്ട്.

ശോശാമ്മയുടെ വീടിനൊപ്പം അപകടാവസ്ഥയിലായ മനയത്തുകുടി രമണി വിജയന്‍, വട്ടപ്പറമ്പില്‍ ബേബി എന്നിവരുടെ വീടുകളാണ് ഇന്ന് പൊളിച്ച് നീക്കുന്നത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ സമ്മതം അറിയിച്ചിട്ടുണ്ട്. പുത്തന്‍പുരയ്ക്കല്‍ രാധാ രാജു, പുന്നയ്ക്കല്‍ ശാന്ത, പുത്തയത്ത് വേലായുധന്‍ തുടങ്ങി 10 പേരുടെ വീടുകളുടെ വെട്ടുകല്ലില്‍ പണിത് സിമന്റ് തേയ്ക്കാത്ത ഭിത്തി നനഞ്ഞുകുതിര്‍ന്ന് നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇതില്‍ രാധാ രാജുവിന്റെ വീടിന്റെ സ്ലാബും ഭിത്തിയും പൊളിഞ്ഞ് അപകടത്തിലാണ്.ത്താടെ നഗറിലെ പല കുടുംബങ്ങളും ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. നാല് വീട്ടുകാരെ നഗറിലെ എസ്സി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

CHUTTUVATTOM

കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ടിന്റെ പ്രകൃതിഭംഗിയുടെ ദൂരകാഴ്ച ആസ്വദിക്കാന്‍ വാച്ച് ടവര്‍ തുറന്നു.പത്തുവര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ഭൂതത്താന്‍കെട്ടിലെ വാച്ച് ടവര്‍ സഞ്ചാരികള്‍ക്കായി തുറന്ന് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂതത്താന്‍കെട്ടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയെത്തിക്കുന്ന പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. സര്‍ക്കാരിന്റെ...

error: Content is protected !!