Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ കാട്ടാന വീണ് തകർന്ന കിണർ പുനർനിർമ്മിച്ചു നൽകി

കോതമംഗലം :കോട്ടപ്പടിയിൽ കാട്ടാന വീണ് തകർന്ന കിണർ പുനർനിർമ്മിച്ചു നൽകി.2024 ഏപ്രിൽ 12 പുലർച്ചെയാണ് കോട്ടപ്പടി മുട്ടത്തുപാറയ്ക്ക് സമീപം കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീഴുകയും കിണറിന് നാശം സംഭവിക്കുകയും ചെയ്തത്. തുടർന്ന് ആന്റണി ജോൺ എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം തന്നെ കിണറിന്റെ നല്ല നിലയിലുള്ള പുനരുധാരണത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 2,12,800 രൂപ അനുവദിച്ച് വർക്ക്‌ ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു .എന്നാൽ
കിണർ സ്ഥിതി ചെയ്തിരുന്ന പുരയിടത്തിലേക്ക് വഴി സൗകര്യം ഇല്ലാ എന്നുള്ളതുകൊണ്ട് വർക്ക് ഏറ്റെടുക്കാൻ ഒരു കരാറുകാരും തയ്യാറായിരുന്നില്ല. പിന്നീട് എം എൽ എ യും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ആറാമത് ടെൻഡർ സമയത്ത് ഒരു കരാറുകാരൻ വർക്ക് ഏറ്റെടുക്കുകയും ചെയ്തത് .ഇതിന്റെ തുടർച്ചയിൽ എഗ്രിമെന്റ് വച്ച് ഒട്ടും കാലതാമസം വരുത്താതെയാണ് ഇപ്പോൾ കിണറിന്റെ പുനർ നിർമ്മാണം പൂർത്തീകരിച്ചത്.പുനർ നിർമ്മിച്ച കിണറിന്റെ സമർപ്പണം ആന്റണി ജോൺ എം എൽ. എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്‌ മെറ്റിൻ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആശ അജിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാറാമ്മ ജോൺ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, വാർഡ് മെമ്പർമ്മാരായ സന്തോഷ്‌ അയ്യപ്പൻ, ശ്രീജ സന്തോഷ്‌, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മെജോ ജോർജ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷ്‌റഫ്‌ പി എം, അഖിൽ സുധാകരൻ, ബിനിൽ വാവേലി,കൂലാഞ്ഞി വീട്ടിൽ പത്രോസും കുടുംബങ്ങളും, നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു . വർക്ക്‌ ഏറ്റെടുത്ത് നല്ല നിലയിൽ പൂർത്തീകരിച്ച കരാറുകാരൻ അശോകൻ നായർ കെ ആർ നെ ആന്റണി ജോൺ എം എൽ എ ചടങ്ങിൽ ആദരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ 2020 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ‘അധ്യായ ’26’ സംഘടിപ്പിച്ചു. അക്കാദമിക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് മെമ്മോറിയല്‍ ഹാളില്‍...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എആര്‍ മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി അംഗം ഗോപാലന്‍ വെണ്ടുവഴി. വൃദ്ധര്‍, രോഗികള്‍, വിധവകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള ഉപഭോക്തൃ...

CHUTTUVATTOM

കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. എന്റെ നാട്...

CHUTTUVATTOM

കോതമംഗലം: അധ്യാപനത്തോടൊപ്പം കൃഷിയെയും സ്നേഹിച്ച് അജിമോന്‍. എറണാകുളം എസ്ആര്‍വി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിസ്റ്ററി അധ്യാപകനായ അജിമോന്‍ പൗലോസ് കോതമംഗലം കോഴിപ്പിള്ളി ഇലവംകുടി കുടുംബാംഗമാണ്. തന്റെ 45 സെന്റ് കൃഷിയിടത്തില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

error: Content is protected !!