Connect with us

Hi, what are you looking for?

NEWS

നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടം തകര്‍ന്നത് സാങ്കേതിക പിഴവ്: വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് ബാങ്ക് പ്രസിഡന്റ്

കവളങ്ങാട് : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടത്തിന്റെ ഷോവാള്‍ തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് വിലയിരുത്തുന്നു.
നേര്യമംഗലത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ഇവിടം ടൂറിസം ഹബാക്കി മാറ്റുന്നതിനും വിദേശിയരായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നതും മുന്നില്‍ കണ്ട് പെരിയാറിന്റെ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് 15.5 കോടി മുതല്‍ മുടക്കിലാണ് 35000 ച. അടി വിസ്തീര്‍ണത്തില്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. വിവിധ പ്ലാനിലുള്ള എഴ് കെട്ടിടങ്ങളുടെ നിര്‍മാണമാണ് നടന്നു വരുന്നത്. പ്രകൃതിയോടിണങ്ങിയ നിര്‍മാണ ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതും നിര്‍മാണം നടന്നുവരുന്നതും.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് പി ഡബ്‌ളിയു ഡി വേലകളും മറ്റിതര പ്രമുഖ സ്ഥാപനങ്ങുടെ വേലകളും ചെയ്ത് ഈ മേഖലയില്‍ വളരെ പരിചയ സമ്പന്നരായ മലബാര്‍ കണ്‍സട്രക്ഷന്‍ ആന്‍ഡ് ഡവലപ്പേഴ്‌സ് ആണ്.
ശനി പകല്‍ ഒന്നോടെ നിര്‍മാണത്തിലിരിക്കുന്ന ഒരു യൂണിറ്റിന്റെ ഷോവാളിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ഈ മേഖലയിലെ സാങ്കേതിക വിദഗ്ദര്‍ സ്ഥലം സന്ദര്‍ശിച്ച് പഠിച്ചു വരികയാണ്. തീര്‍ത്തും സാങ്കേതിക പിഴവ് മാത്രമാന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാങ്ക് നിര്‍മാണ പ്രവര്‍ത്തികള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എല്ലാവിധ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ്. കരാറുകാര്‍ നിര്‍മാണ മേഖലയിലെ വിദഗ്ദരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുമെന്നും, അവസരം മുതലെടുത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെ സമൂഹത്തില്‍ അവമതിപ്പ് സൃഷ്ടിക്കുന്ന വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.

 

You May Also Like

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

error: Content is protected !!