Connect with us

Hi, what are you looking for?

NEWS

നവരാത്രി: കോതമംഗലത്തെ സ്വാമിയുടെ വേറിട്ട ബൊമ്മക്കൊലു ഒരുക്കൽ ശ്രദ്ധ നേടുന്നു

കോതമംഗലം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം. ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. നവരാത്രിയുടെ മാഹാത്മ്യവും ഐതീഹ്യവും അനുസ്മ‌രിപ്പിയ്ക്കും വിധമാണ് ബൊമ്മകൾ ക്രമീകരിച്ചിട്ടുള്ളത്.

മൂന്നുലോകങ്ങളും കീഴടക്കി, ദുഷ്‌ടതയുടെ പര്യായായമായി മാറിയ മഹിഷാസുരനെ വധിയ്ക്കാൻ ലക്ഷമി, സരസ്വതി, പാർവ്വതി ദേവിമാർ കൂടിച്ചേർന്ന് മഹിഷാസുര മർദ്ദിനി എന്ന പേരിൽ സ്ത്രീരൂപം കൈക്കൊണ്ടെന്നും തുർന്ന് സർവ്വചരാചരങ്ങളുടെയും ശക്തി തന്നിലേയ്ക്ക് അവാഹിച്ച് മഹിഷാസുര മർദ്ദിനി മഹിഷാസുരനെ വധിച്ചെന്നുമാണ് നവരാത്രിയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഐതീഹ്യം.

വീടിന്റെ പ്രവേശന കവാടം മുതൽ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.മുകൾ നിലയിൽ ബഹുവർണ്ണ വൈദ്യുത ദീപങ്ങൾക്കൂടി ഉൾപ്പെടുത്തിയുള്ള ബൊമ്മകളുടെ ക്രമീകരണമാണ് ഏറെ ആകർഷകം.ഇവിടെ മാത്രം 500 ലേറെ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.

വർഷങ്ങളായി ശേഖരിച്ച ബൊമ്മകളിലെ ഒരു ഭാഗം മാത്രമാണ് വീട്ടിൽ ക്രമീകരിച്ചിട്ടുള്ളതെന്നും നവരാത്രിയുടെ മാഹാത്മവും ഐതീഹ്യവും പുതുതലമുറയ്ക്ക് പരിയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് വേറിട്ട രീതിയിൽ ബൊമ്മക്കൊലു ഒരുക്കിയതെന്നും കണ്ണൻ സ്വാമി എം4മലയാളത്തോട് വ്യക്തമാക്കി.

നവരാത്രിയെ സംബന്ധിയ്ക്കുന്ന ഐതീഹ്യത്തിലെ ഒട്ടുമിക്ക ഘട്ടങ്ങളും അനുസ്‌മരിപ്പിയ്ക്കുന്ന ബൊമ്മകളുടെ ശേഖരം തന്നെ കൈവശമുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഒരു പ്രദർശനം തന്നെ ഒരുക്കാൻ കഴിയുമെന്ന് സ്വാമി പറയുന്നു.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന മുതിരമാലില്‍ എം.വി നാരായണന്‍(95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി മേതല പൊന്നുരുത്തുംകുടി കുടുംബാഗം. മക്കള്‍: ദിവാകരന്‍, മോഹനന്‍, സദാശിവന്‍ എം.എന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ്). മരുമക്കള്‍: ശാന്തകുമാരി, ഇന്ദിര,സി....

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

error: Content is protected !!