Connect with us

Hi, what are you looking for?

NEWS

പതിനൊന്നാമത് മഹബ്ബത്തുറസൂലിന് പ്രൗഢ സമാപനം നബിദിനസന്ദേശങ്ങളുടെ പ്രസരണം കാലഘട്ടത്തിന്റെ അനിവാര്യത: ഡീന്‍ കുര്യാക്കോസ് എം പി

കോതമംഗലം: നബിദിനസന്ദേശങ്ങളുടെ പ്രസരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡീ്ന്‍ കുര്യാക്കോസ് എം പി. കേരള മുസ്്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കോതമംഗലത്ത് താജുല്‍ ഉലമാ നഗറില്‍ (തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) നടന്ന പതിനൊന്നാമത് മഹബ്ബത്തുറസൂല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക മാതൃകകള്‍ ലോകമുള്ളകാലത്തോളം നിലനില്‍ക്കുന്നതാണെന്നും അതിന്റെ വിളംബരമാണ് നബിദിനസമ്മേളനങ്ങളുടെ ആകെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സ്വാഗതസംഘം ചെര്‍മാന്‍ ബഷീര്‍ അല്‍ ഹസനി അധ്യക്ഷനായി. വര്‍ക്കിംഗ് കണ്‍വീനര്‍ ഇ എം നൂറുദ്ദീന്‍ വെണ്ടുവഴി സ്വാഗതം പറഞ്ഞു. ജന. കണ്‍വീനര്‍ കെ എം ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി ആമുഖ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇ എം ജലാലുദ്ദീന്‍ അഹ്‌സനി, കോതംഗമംഗലം ഗവ. ആശുപത്രി സൂപ്രണ്ട് സാം പോള്‍, അഷ്‌റഫ് പ്രവാസി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഡീന്‍ കുര്യാക്കോസ് എം പി പാലിയേറ്റീവ് പദ്ധതി സമര്‍പ്പണവും താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണ പദ്ധതി പ്രഖ്യാപനം ആശുപത്രി സൂപ്രണ്ട് സാം പോളും മെഡിക്കല്‍ കാര്‍ഡ് കൈമാറ്റം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയും നിര്‍വഹിച്ചു.

സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4.30 സയ്യിദ് ബദവി തങ്ങള്‍ പുന്നമറ്റം പതാക ഉയര്‍ത്തി. വൈകിട്ട് അഞ്ചിന് സയ്യിദ് ശഹീര്‍ തങ്ങള്‍ അല്‍ ഐദറൂസിയുടെ നേതൃത്വത്തില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി തങ്ങന്മാരും പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. നൂറുകണക്കിന് പ്രവാചക പ്രേമികള്‍ നഗരിയില്‍ സംഗമച്ചു.

ശേഷം നടന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ അല്‍ ഹാശിമി മുത്തന്നൂര്‍ തങ്ങള്‍ ആത്മീയ പ്രഭാഷണവും സ്വലാത്ത് സമര്‍പ്പണവും ദുആയും നിര്‍വഹിച്ചു. എസ് വൈ എസ് കോതമംഗലം സോണ്‍ പ്രസഡന്റ് നൂറുദ്ദീന്‍ സഖാഫി നന്ദി പറഞ്ഞു. ശേഷം അന്നദാനവും നടന്നു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന റമീസിനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

കോതമംഗലം : കോതമംഗലം 23-ാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരെ പുതുപ്പാടി വൈസ്‌ മെൻ ക്ലബ്ബ് ഓണക്കോടി നൽകി ആദരിച്ചു. യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ ഹരിതകർമ്മ സേനയാണെന്നും അവർ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെൻ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ചത്തൊടുങ്ങിയ ആനകളുടെ എണ്ണം പെരുകുന്നു. ഇന്നലെ വൈകിട്ട് ഒരു ആനയുടെ കൂടി ജഡം പുഴയിൽ കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പൂയംകുട്ടി വനമേഖലയിൽ കണ്ടെത്തുന്ന ആറാമത്തെ ആനയുടെ ജഡമാണിത്. കണ്ടമ്പാറ ഭാഗത്താണ്...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത്...

error: Content is protected !!