Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ് ആരംഭിച്ചു

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ് ആരംഭിച്ചു. സ്വച്ഛതാ ഹി സേവയുടെ ഭാഗമായ ശുചീകരണ-സേവന പ്രവർത്തനങ്ങൾ വാരപ്പെട്ടിയിൽ തുടക്കമായി.
പഞ്ചായത്ത് തല ഉദ്ഘാടനം കോഴിപ്പിള്ളി പാലത്തിന് സമീപം ഒരുക്കിയിട്ടുള്ള സ്നേഹാരാമത്തിൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എം സെയ്ത് നിർവഹിച്ചു.
പഞ്ചായത്ത് അംഗം ബേസിൽ യോഹന്നാൻ ആദ്ധ്യക്ഷ്യത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് അംഗം പി പി കുട്ടൻ, സെക്രട്ടറി എം എം ഷംസുദീൻ,
കോഴിപ്പിള്ളി മാർ ബേസിൽ ബോയ്സ് ടൗൺ ഐടിഐ അദ്ധ്യാപകൻ സി എ മാത്യു,
ഹരിത കർമ്മ സേന പ്രസിഡന്റ് ഭാമിനി അശോകൻ, റിട്ട എച്ച് എം കെ.ഷാജു, പീറ്റർ വേളക്കാട്ട് ബോയ്സ് ടൗൺ ഐടിഐ എൻഎസ്എസ് വോളണ്ടിയർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

You May Also Like

error: Content is protected !!