Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിൽ ഹരിത കർമ്മസേനക്ക് ആദരവും അതിദരിദ്ര, ആശ്രയ കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും ആശ വർക്കർമാർക്ക് ഓണക്കോടിയും വിതരണം ചെയ്തു

കോതമംഗലം: ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് ധനസഹായവും ഓണക്കോടിയും ആശ വർക്കർമാർക്കും ഓണക്കോടിയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ആശ്രയ, അതിദരിദ്രരായിട്ടുള്ളവർക്ക് ഓണക്കോടിയും ഓണകിറ്റും വിതരണം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ എം സെയ്ത്, കെ കെ ഹുസൈൻ, ദിവ്യ സലി, ശ്രീകല സി, എം എസ് ബെന്നി, ദീപ ഷാജു, ഷജി ബെസി, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, VEO വരുൺ, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ്, വൈസ് ചെയർപേഴ്സൺ ബിന്ദു ഉണ്ണി, മറ്റ് സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!