Connect with us

Hi, what are you looking for?

NEWS

ശ്രീ നാരായണഗുരുദേവൻ്റെ നൂറ്റി എഴുപതാമത് ജയന്തി ആഘോഷിച്ചു

കോതമംഗലം:കോതമംഗലം എസ് എൻ ഡി പി യൂണിയന് കീഴിലുള്ള ഇരുപത്തി ആറ് ശാഖകളലും ശ്രീ നാരായണഗുരുദേവൻ്റെ നൂറ്റി എഴുപതാമത് ജയന്തി ആഘോഷിച്ചു. വിവിധപരിപാടികളോടെ ശാഖകളിൽ നടന്ന ചടങ്ങിൻ്റെ സമാപന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ, സെക്രട്ടറി പി.എ.സോമൻ,വൈസ് പ്രസിഡൻ്റ് കെ. എസ് ഷിനിൽ കുമർ , ബോർഡ് അംഗം സജീവ് പാറയ്ക്കൽ,കൗൺസിലർമാരായ പി.വി.വാസു, റ്റി.ജി. അനി എന്നിവർ വിവിധ ശാഖകളിൽ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും അന്നദാനത്തോടും കൂടി ചടങ്ങ് സമാപിച്ചു. ജയന്തി ആഘോഷങ്ങൾ ചിലവ് ചുരുക്കി നടത്തിയതിൽ നിന്നും ലഭിക്കുന്ന പണം വയനാട് ദുരിതബാധിതർക്ക് എസ് എൻ ഡി പിയോഗം മുഖേന നൽകും.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!