Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു

കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു
നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ  സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ് ഇന്ന് പുലർച്ചേ കാട്ടുപോത്ത്’ ഇറങ്ങിയത്. ഒരു മാസം മുൻപ് ഈ കാട്ടുപോത്ത് നേര്യമംഗലം, ഇഞ്ചതൊട്ടി ജനവാസ
മേഖലയിൽ എത്തി ഭീതി പരത്തിയിരുന്നു. പിന്നീട് കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിരുന്നതാണ്. ഉൾകാടുകളിൽ മാത്രം കാണുന്ന കാട്ടുപോത്തുകൾ കൂട്ടാമായി സഞ്ചരിക്കുന്ന വന്യജീവിയാണ്.

അപൂർവ്വമായി മാത്രമാണ് ഇവയെ ഒറ്റക്ക് കാണാനാകൂ. അത് കൊണ്ട് തന്നെ കൂട്ടം തെറ്റി ഇറങ്ങിയിട്ടുള്ള കാട്ടുപോത്തിന് വീണ്ടും ഉൾവനത്തി
ലേക്ക് എത്തുന്നതിനോ മറ്റ് കാട്ടുപോത്ത് കുട്ടങ്ങൾക്കൊപ്പം കൂടുന്നതിനോ കഴിയാത്തതാണ് ഇത് ജനവാസ മേഖലയിൽ തങ്ങുന്നതിന് കാരണമെന്നാണ് വന്ന പാലകരുടെ വിശദീകരണം. എന്നാൽ വനപാലകരുെടെ നിഗമനങ്ങൾ സാങ്കേതികം മാത്രമാണന്നും
എപ്പോൾ വേണമെങ്കിലും വന്യജീവികൾ നാട്ടിലിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനവാസ മേഖലയിൽ അടിയന്തിരമായി ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

error: Content is protected !!