Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശി സോജൻ വർഗീസിന് സംയുക്ത സൈനിക മേധാവിയുടെ പ്രശസ്തി പത്രവും, ബാഡ്ജും 

കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സ്വാതന്ത്രദിനത്തിൽ വിശിഷ്ട സേവനത്തിന് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ച ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സോജൻ വർഗീസ്. കോതമംഗലം തങ്കളം, മാറാച്ചേരി എം. വി. ഗീവർഗീസിന്റെയും, സാറാമ്മയുടെയും മകനാണ്. 30 വർഷമായി ഡൽഹി പോലീസിൽ സേവനം അനുഷ്ഠിക്കുന്നു.

ഭാര്യ സിജി സോജൻ,ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സിനിയർ നഴ്സിംഗ് ഓഫീസർ. മക്കൾ :ജോയൽ സോജൻ(ഓഫീസർ, ഫെഡറൽ ബാങ്ക് ഡൽഹി), അലീന സോജൻ( നഴ്സിംഗ് വിദ്യാർത്ഥിനി, ഡൽഹി )

You May Also Like

error: Content is protected !!