കോതമംഗലം : പൈങ്ങോട്ടൂർ നിന്ന് വേളാങ്കണ്ണിയിലേക്ക് 600 കിലോമീറ്റർ പദയാത്രയുമായി അഞ്ചഗ സംഘം
എറണാകുളം ഇടുക്കി ജില്ലാ അതിർത്തിയിയിൽ വരുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചു പേരാണ് വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തുന്നത്. ഒരു സൈക്കിൾ റിക്ഷയിൽ മാതാവിൻ്റെ ഭക്തിഗാനങ്ങളും ഒക്കെയായി
കാൽനടയായി 15 ദിവസം കൊണ്ടാണ് ഇവർ ല ലക്ഷ്യത്തിലെത്തുക.
പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് അഞ്ചുപേർ അടങ്ങുന്ന സംഘം കാൽനടയായി വേളാങ്കണ്ണിക്ക് യാത്ര തിരിച്ചത്. ഏകദേശം 600 കിലോമീറ്റർ ദൂരം വരുമാണ് ഇവർ കാൽ നടയായി സഞ്ചരിച്ച് ഓഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി വേളാങ്കണ്ണിയിൽ എത്തതക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കാലടി, തൃശൂർ,നെൻമാറ, ഗോവിന്ദാപുരം, വണ്ടിത്താവളം പൊള്ളാച്ചി വഴിയാണ് ഇവർ വേളാങ്കണ്ണി എത്തുക.
തൃശൂർ കൊരട്ടി പള്ളിയിൽ എത്തുമ്പോൾ മുപ്പത് അംഗ സംഘം ഇവർക്കൊപ്പം വേളാങ്കണ്ണി യാത്രയിൽ ചേരും മെന്ന് ഇവർ അറിയിച്ചു. മുൻപും ഇത്തരം യാത്ര വേളാങ്കണ്ണി യിലേക്ക് നടത്തിയിട്ടുണ്ടെന്നും അതിലെല്ലാം മാതാവിൻ്റെ അനുഗ്രം ലഭിച്ചിട്ടുണ്ടെന്നും യാത്ര സംഘം പറഞ്ഞു.
ബിജു തോമസ് ജോണിവാക്കർ ചാൾസ് വാട്ടപ്പിള്ളിൽ ബേസിൽ പി കുര്യാക്കോസ് ബിബിൻ ജോർജ് എന്നിവിടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചിട്ടുള്ളത്.