Connect with us

Hi, what are you looking for?

NEWS

കംഫർട് സ്റ്റേഷന് മുന്നിൽ മറപ്പുര വച്ചു കെട്ടി

കോതമംഗലം: വൃത്തിഹീനമായും തകർന്നും കക്കൂസ് മാലിന്യം ഉൾപ്പടെ റോഡിലേക്കൊഴുക്കുന്ന അവസ്ഥയിലും തുടരുന്ന കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്തെ കംഫർട് സ്റ്റേഷന് മുന്നിൽ പ്രധിഷേധ സൂചകമായി യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മറപ്പുര വച്ചു കെട്ടി.കേടുപാടുകൾ ഉടൻ പരിഹരിക്കുക, പൂട്ടിയ ‘ഷീ ടോയ്‌ലെറ്റ്’ അടിയന്തിരമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

നിയോജകമണ്ഡലം പ്രസിഡന്റ്‌ എൽദോസ് ഡാനിയേൽ അധ്യക്ഷനായി. DCC ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, റമീസ് K. A, ജില്ലാ ഭാരവാഹികളായ റഫീഖ് മുഹമ്മദ്‌, മേഘ ഷിബു, അരുൺ അയ്യപ്പൻ കോൺഗ്രസ്സ് നേതാക്കളായ അനൂപ് കാസിം, സൈജന്റ് ചാക്കോ, അലി പടിഞ്ഞാറേച്ചാലിൽ, അജി P ർ, ബേസിൽ തണ്ണിക്കോട്ട്, വിൽ‌സൺ പിണ്ടിമന തുടങ്ങിയവർ സംബന്ധിച്ചു. സിബി ചേട്ടിയാംകുടി, എൽദോസ് പൈലി, എബിൻ യോഹന്നാൻ, അജീബ് ഇരമല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.ബേസിൽ കൈനമാറ്റം, നൗഫൽ മതിരപ്പിള്ളി, ബെർട്ടിൻ ജോയ്, ജോർജ് ജോസ്, അനുസരിച്ചു V ജോൺ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!