കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റില്‍. മലയിന്‍കീഴ് ചേരിയില്‍ സി.വി. സുരേഷ് (കാലന് സുരേഷ്- 42) ആണ് അറസ്റ്റിലായത്. ആശുപത്രിക്കുള്ളില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അതിക്രമം ഉണ്ടായത്. ആശുപത്രി സൂപ്രണ്ട് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷ് വാക്കത്തിയുമായാണ് ആശുപത്രിയിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ഇയാള്‍ ആശുപത്രി ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍ ആദ്യം അതിക്രമം നടത്തിയത്.
തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടേയും വാര്‍ഡിലെ ശുചിമുറിയില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചത്. സുരേഷ് നേരത്തെ പലതവണ ആശുപത്രിയില്‍ അതിക്രമം നടത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടംമൂലം ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവുന്നതും, ജീവനക്കാര്‍ക്ക് സ്വസ്ഥമായി ജോലി നോക്കാന്‍ കഴിയാതെവരുന്നതും ഇവിടെ പതിവായിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.