നേര്യമംഗലം: നേര്യമംഗലം ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സഞ്ചാരയോഗ്യമല്ലാതെ കിടന്ന നേര്യമംഗലം ബസ്റ്റാന്റ് പുനർ നിർമാണം ആരംഭിച്ചു. സ്റ്റാന്റിൽ മുഴുവൻ ടൈൽ വിരിക്കും, സൈഡിൽ കാന തീർത്ത് വെള്ളം കടന്നു പോകാനായി ഗ്രില്ല് ഇടും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയത്. ആ പണികൾ ആണ് ഇപ്പോൾ നടക്കുന്നത്.
ഒരാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കി സ്റ്റാന്റ് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. വാർഡ് മെമ്പർമാരായ സൗമ്യ ശശി,ജിൻസിയ ബിജു, തുടങ്ങിയവർ സന്നിഹിതയായിരുന്നു