Connect with us

Hi, what are you looking for?

NEWS

മാധ്യമ പുരസ്‌കാരം നേടിയ മുഹമ്മദ് ഷഫീഖിനെയും പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സഹല അബ്ബാസിനെയും ആദരിച്ചു

മൂവാറ്റുപുഴ: കേരള ജേര്‍ണലിസ്റ്റ് സ് യൂണിയന്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍,
പേഴക്കാപ്പിള്ളി മര്‍ച്ചന്റ് അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം നേടിയ മംഗളം ലേഖകനും കെ.ജെ.യുഅംഗം മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറിയുമായ മുഹമ്മദ് ഷഫീഖിനെയും കഴിഞ്ഞ പസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അബ്ബാസ് ഇടപ്പള്ളിയുടെ മകള്‍ സഹല അബ്ബാസിനെയും ആദരിച്ചു.

മൂവാറ്റുപുഴ മുനിസിപ്പല്‍ ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ് ഇരുവര്‍ക്കും മെമെന്റോകള്‍ നല്‍കി. കെജെയു മേഖല പ്രസിഡന്റ് നെല്‍സണ്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രെട്ടറി കെ. എസ് സന്തോഷ് കുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം, കൗണ്‍സിലര്‍മാരായ നിസ അഷറഫ്, പി.എം സലീം എന്നിവർ പ്രസംഗിച്ചു

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!