കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും നടന്നു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് സംഗമം ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു .പ്രൊഫ. ബേബി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഡോ .ഡി. രാധാകൃഷ്ണൻ നായർ , പ്രൊഫ.എം. എ. പൗലോസ്,പ്രൊഫ. സോമി മത്തായി,പ്രൊഫ. എം. സി.രാധാമണി, പ്രൊഫ.കെ. എം. കുര്യാക്കോസ്,വകുപ്പ് മേധാവി ഡോ. അൽഫോൻസാ സി. എ, എം. ഐ പൗലോസ്,ഐ സി വിൽസ്,ബാബുലാൽ എന്നിവർ പ്രസംഗിച്ചു