Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം:സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം.

13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.മുളക്,ഉഴുന്ന് ബോള്‍,ചെറുപയര്‍,വെളിച്ചെണ്ണ,എന്നിവ മാത്രമാണ് ഇവിടെയുള്ളത്.അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒന്‍പതിനങ്ങളും ഫെയറില്‍ നിന്നും തല്‍ക്കാലം കിട്ടില്ല.ഫെയര്‍ അവസാനിക്കുന്നതിന് മുമ്പേ ചില ഇനങ്ങള്‍കൂടി എത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.

സബ്‌സിഡിയില്ലാത്ത പഞ്ചസാര,പീസ് പരിപ്പ്,ഗ്രിന്‍പീസ്,തുടങ്ങിയ വിവിധ സാധനങ്ങളും വില്‍പ്പനക്കില്ല. സാമ്പത്തീക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തീകപ്രശ്‌നങ്ങളാണ് സപ്ലൈകോയുടെ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയറിനേയും ബാധിച്ചിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...