Connect with us

Hi, what are you looking for?

NEWS

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 27786 പുതിയ വോട്ടർമാർ

കോതമംഗലം :ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം എറണാകുളം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് കുന്നത്തുനാട് മണ്ഡലത്തിലാണ്. കുന്നത്തുനാട്ടിൽ 1411 പുതിയ പുരുഷ വോട്ടർമാരും 1292 പുതിയ സ്ത്രീ വോട്ടർമാരുമാണുള്ളത്.

പെരുമ്പാവൂർ ( പുതിയ പുരുഷ വോട്ടർമാർ-925,പുതിയ സ്ത്രീ വോട്ടർമാർ-904), അങ്കമാലി (1075-1029), ആലുവ (1155-1150), കളമശ്ശേരി (1191- 1294), പറവൂർ (1030-1095 ), വൈപ്പിൻ(688-744), കൊച്ചി (540-559), തൃപ്പൂണിത്തുറ (807-922), എറണാകുളം (747-747, ട്രാൻഡ്ജെൻഡർ-1), തൃക്കാക്കര (903-849), പിറവം (946-970, ട്രാൻസ്‌ജെൻഡർ-1 ), മൂവാറ്റുപുഴ (1225-1116), കോതമംഗലം (1271-1199) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്കുകൾ.

യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേർസ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി കലാലയങ്ങൾ, സർവ്വകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലയിൽ നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പുതിയ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ ആകെ 2598291 വോട്ടർമാർ ഉണ്ട്. ആകെ പുരുഷ വോട്ടർമാർ-1264623, സ്ത്രീ വോട്ടർമാർ-1333640, ട്രാൻസ്ജെൻഡർ വോട്ടർമാർ-28 എന്നിങ്ങനെയാണ് കണക്കുകൾ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അവസാന നാളുകളിൽ ലഭിച്ച അപേക്ഷകളിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും.

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....