കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റോഡില്‍ കറുകടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കാര്‍ കയറി മരിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ്് ഉത്തുവാന്‍ വീട്ടില്‍ സെയ്തിൻ്റെ മകന്‍ അന്ത്രു (50) ആണ് മരിച്ചത്. കറുകടം ഷാപ്പുംപടിക്കും അമ്പലപ്പടിക്കും മധ്യേ ദേശീയ പാത നവീകരണ പണികള്‍ നടക്കുന്നതിന് സമീപത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ജെ.സി.ബി.യില്‍ മുട്ടാതിരിക്കാനായി വെട്ടിച്ചപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ്് റോഡിലേക്ക് വീണ അന്ത്രുവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അന്ത്രു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകട മരണം. കബറടക്കം നടത്തി.
ഭാര്യ: ആമിന. മക്കള്‍: നാദിഷ, നദീറ, നസ്രത്ത്. മരുമക്കള്‍: ആഷിഖ്, അസീസ്, അജ്മല്‍.