Connect with us

Hi, what are you looking for?

CRIME

ഇരുചക്രവാഹനത്തില്‍ നിന്ന് ഒരുലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്. രാത്രി പത്ത്മണിയോടെ കടയടച്ച് പണം സ്‌കൂട്ടറിന്റെ സീറ്റിന് ഇടയിലുള്ള ബോക്‌സില്‍ വച്ചു. തുടര്‍ന്ന് ഷട്ടര്‍ ഇട്ടശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പോലീസ്
നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. മോഷ്ടിച്ച പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഈ പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പോലീസിന്റെ വലയിലാക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്‌ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, കെ.ജി.ദിനേഷ് കുമാര്‍, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ അബ്ദുള്‍ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...