Connect with us

Hi, what are you looking for?

NEWS

കോതമംഗലം-മൂവാറ്റുപുഴ ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിലുള്ള വിജ്ഞാപനം പുറത്തിറക്കി: ഡീന്‍ കുര്യാക്കോസ് എം.പി

കോതമംഗലം: കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. 2 ബൈപാസുകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനായി 1307 കോടി ഉള്‍പ്പെടെ 1720 കോടി രൂപ 2023-24 വാര്‍ഷിക പദ്ധതിയില്‍പെടുത്തിയാണ് സെപ്റ്റംബറിന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയത്. 30 മീറ്റര്‍ വീതിയില്‍ 4 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ രീതിയില്‍ ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം. ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയാണ് ഡി.പി.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഇനി ഈ സാമ്പത്തിക വര്‍ഷം തന്നെ സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു. സ്‌പെഷ്യല്‍ ഡെപ്യുട്ടി കളക്ടര്‍ എല്‍എ.എന്‍.എച്ച് എറണാകുളം നെയാണ് സ്ഥനമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂര്‍, ഏനാനല്ലൂര്‍, മൂവാറ്റുപുഴ, മാറാടി, വെള്ളൂര്‍ക്കുന്നം, വില്ലേജുകളും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലുടെയാണ് ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. കടാതി മുതല്‍ കാരക്കുന്നം വരെ 6 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവില്‍ വര്‍ക്കുകള്‍ക്കായി 217 കോടിയും ഉള്‍പ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെ 5 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവില്‍ വര്‍ക്കുകള്‍ക്കായി 196 കോടിയും ഉള്‍പ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും എം.പി. പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന് ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു....

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

NEWS

പൈമറ്റം: ഗവ: യു പി സ്കൂളിൽ കോതമംഗലം എൽഎൽഎ ആൻ്റണി ജോണിൻ്റെ ആസ്തി വികസനഫണ്ടിൽനിന്നും 15 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച ക്ലാസ്റൂമുകളുടെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ...

NEWS

കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന...

NEWS

കോതമംഗലം : കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻ കട ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസൻറ് ഷിബു പടപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌...

NEWS

കോതമംഗലം : 12.65 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കോതമംഗലം മണ്ഡലത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആവോലിച്ചാലിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...

NEWS

പ്രശസ്ത സാമൂഹ്യ സാംസ്കാരിക സംഘടനയായ ഗ്രീൻ വിഷൻ കേരള ഏർപ്പെടുത്തിയ സ്നേഹദീപം, കാരുണ്യദീപം എന്നീ അവാർഡുകൾ വിതരണം ചെയ്തു. സമൂഹത്തിന് വിവിധമേഖലകളിൽ നൽകിയിട്ടുള്ള നന്മകളെ പരിഗണിച്ച് സ്നേഹദീപം അവാർഡും വിവിധ മേഖലകളിൽ ചെയ്തിട്ടുള്ള...

error: Content is protected !!