Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ ജനറൽ ആശുപത്രിയും കോതമംഗലം, പിറവം താലൂക്ക്ആശുപത്രികളിലും മന്ത്രി സന്ദർശനം നടത്തി

കോതമംഗലം :ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

 

രാവിലെ എത്തിയ മന്ത്രി വിവിധ വാർഡുകൾ, ലേബർ റൂം, ശുചിമുറികൾ, ഒ.പി തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുകയും രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആരോഗ്യപ്രവർത്തകരുമായും ആശുപത്രികളിലെ സേവനങ്ങളും മറ്റുകാര്യങ്ങളും സംസാരിച്ചു. ആശുപത്രിയിലെ സേവനങ്ങളും ആർദ്രം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പും മന്ത്രി വിലയിരുത്തി.

 

കോതമംഗലം താലൂക്ക് ആശുപത്രി സന്ദർശിച്ച മന്ത്രി നിർമ്മാണത്തിലിരിക്കുന്ന അത്യാഹിത വിഭാഗത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും പുരോഗതി വിലയിരുത്തി. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള കിഫ്‌ബി പദ്ധതിയുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചറിഞ്ഞു. ആന്റണി ജോൺ എം.എൽ.എ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ. എ നൗഷാദ്, കെ.വി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ. കെ ആശ,ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, കോതമംഗലം താലൂക്ക് തഹസിൽദാർ റേച്ചൽ കെ. വർഗീസ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

 

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഒ.പി കെട്ടിടത്തിന്റെ ഒന്നാം നില എന്നിവയുടെ പുരോഗതിയും മറ്റ് പദ്ധതികളെ സംബന്ധിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ നഗരസഭാ ഉപാധ്യക്ഷ സിനി ബിജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ നിസ അഷറഫ്, അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ കെ.ജി അനിൽ കുമാർ, ഫൗസിയ അലി, നെജില ഷാജി, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹി സജി ജോർജ്ജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കെ. കെ ആശ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ റീന,ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രക്കൊപ്പം ഉണ്ടായിരുന്നു.

 

 

പിറവം താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രി വീണാ ജോർജ് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി. ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ അനുവദിച്ച് കൊണ്ട് കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആർദ്രം മാനദണ്ഡ പ്രകാരമുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ പിറവം താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യം. അത്

സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനും ചർച്ച ചെയ്ത് തീരുമാനങ്ങൾ നടപ്പിലാക്കാനും എം.എൽ.എ മാരുടെ പങ്കാളിത്തത്തോടെ 12 ന് കളക്ടറേറ്റിൽ യോഗം ചേരും.

 

അനൂപ് ജേക്കബ് എം.എൽ.എ, പിറവം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്,ആരോഗ്യ വിഭാഗം ഡയറക്ടർ കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കെ. കെ ആശ ഡോ.കെ.കെ. ആശ തുടങ്ങിയവർ മന്ത്രിയോടൊപ്പം ആശുപത്രി സന്ദർശനത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കല്‍ ബാബു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ:എല്‍സി, ബത്തേരി റാത്തപ്പിള്ളില്‍ കുടുംബാഗം. മകന്‍: സോനു. മരുമകള്‍: കല്‍പറ്റ പൈനാടത്ത് അതുല്യ....

NEWS

തിരുവനന്തപുരം: പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതൽ 2027 മേയ് 15...

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

NEWS

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

error: Content is protected !!