Connect with us

Hi, what are you looking for?

NEWS

നൂറു വര്‍ഷം പിന്നിട്ട സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഇടത് ഭരണം തകര്‍ക്കുന്നു: റോജി എം ജോണ്‍ എംഎല്‍എ

നെല്ലിമറ്റം: സംസ്ഥാനത്തെ കരഷകരെ സഹായിക്കുന്ന 100 വര്‍ഷത്തെ പാരമ്പര്യം ഉള്ള സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര ഭരണവും ഇടതു ഭരണവും നിരന്തരം ശ്രമിക്കുന്നതെന്ന് എഐസിസി സെക്രട്ടറി കൂടിയായ റോജി ജോണ്‍ എംഎല്‍എ പറഞ്ഞു. കവലങ്ങാട് സര്‍വീസ് സഹകരണ സംഗത്തിലേക്ക് നടക്കുന്ന ഭരണ സമതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി നെല്ലിമറ്റം ഗ്ലോബല്‍ ഓഡിട്ടോറിയത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയ കൊള്ളയും അഴിമതിതിയും നടക്കുന്ന കവലങ്ങാട് സഹകരണ ബാങ്കില്‍ ഒരു ഭരണമാറ്റം അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു. കെ.പി ബാബു, എബി എബ്രഹാം, അബു മൊയ്തീന്‍, ഷമീര്‍ പനക്കല്‍, ഇബ്രാഹിം കവലയില്‍, എടി പൗലോസ്, സൈജന്റ് ചാക്കോ, പിസി ജോര്‍ജ്, പിഎഎം ബഷീര്‍, ജോബി ജേക്കബ്, ജൈമോന്‍ ജോസ് പീറ്റര്‍ മാത്യു, എംപി ബേബി പിഎംഎ കരിം, ബെന്നി പോള്‍, ടോമി ജോസഫ്, അഡ്വ. പിഎസ്എ കബീര്‍, പഞ്ചായത്ത് പ്രസിഡന്റമാരായ പി.കെ ചന്ദ്രശേകരന്‍ നായര്‍, മാമച്ചന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ ദേശീയപാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തണല്‍മരവും ഉണങ്ങി നില്‍ക്കുന്ന മറ്റൊരു മരവും റോഡിലെ യാത്രക്കാരുടെയും ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജീവന് ഭീഷണിയാകുന്നു. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഉയരമുള്ള വാഹനങ്ങള്‍ ലോഡുമായി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

ACCIDENT

കോതമംഗലം: മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ആവോലിച്ചാല്‍ മുണ്ടോത്തുകര ഷാജന് (51) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകല്‍ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് അപകടം.റോഡില്‍വീണ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CHUTTUVATTOM

കോതമംഗലം: സുഹൃത്തായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ ഷാലുവിനെയാണ് (35) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

error: Content is protected !!