Connect with us

Hi, what are you looking for?

CRIME

കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ

ചെന്നൈ: വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളിയായ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. നന്ദനം വൈ.എം.സി.എ. ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ജോർജ് എബ്രഹാമാണ് (50) അറസ്റ്റിലായത്. കായിക പരിശീലന ക്ലാസിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയുടെ ശരീരത്തിൽ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നും ഇതിനെതിരേ പ്രതികരിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കുറുപ്പംപടി സ്വദേശിയായ ജോർജ് എബ്രഹാമിനെതിരേയുള്ള പരാതി.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കോളേജ് മാനേജ്‌മെന്റ് മുഖേനയാണ് പരാതി നൽകിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജോർജ് എബ്രഹാമിനെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെപേരിൽ ഇയാൾക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിൽ കോടതിയിൽ കീഴടങ്ങിയതിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!