കോതമംഗലം : ‘പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാരും ‘ എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു കവളങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഭരണകൂടങ്ങൾക്ക് താക്കീതായി. എസ്. ടി യു
സംസ്ഥാന കമ്മിറ്റി ആഹ്വാനത്തെ തുടർന്ന് പുത്തൻകുരിശ് കവലയിൽ സംഘടിപ്പിച്ച സമര സായാഹ്നം
എസ് ടി യു ജില്ലാ പ്രസിഡൻ്റ് കരീം പാടത്തിക്കര ഉദ്ഘാടനം ചെയ്തു. നാട് കൊള്ളയടിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിലും കേരളത്തിലും നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻ്റെ തല തിരിഞ്ഞ നയങ്ങളും നിലപാടുകളും മൂലം തൊഴിലാളികളും സാധാരണക്കാരും കർഷകരും ആത്മഹത്യയുടെ മുനമ്പിലാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് നിയോജക മണ്ഢലം വൈസ് പ്രസിഡൻ്റ് പി എം എ കരീം അധ്യക്ഷനായിരുന്നു.എസ് ടി യു സംസ്ഥാന കൗൺസിൽ അംഗം കെ എം അലിയാർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ എം ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എസ്ടിയു ജില്ലാ വൈസ് പ്രസിഡൻ്റ് അനസ് നജീബ് വിഷയാവതരണം നടത്തി.മുസ്ലിം ലീഗ് നേതാക്കളായ കെ എം ഇഖ്ബാൽ, ജലീൽ പുല്ലാരി, കെ എ മുഹമ്മദ്, റഷീദ് പെരുമ്പിൻചാലി, സി എം മീരാൻ, പി എം മുഹമ്മദാലി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ എം വർക്കി, ഗ്രാമ പഞ്ചായത്തംഗം രാജേഷ് കുഞ്ഞുമോൻ,
എസ് ടി യു ഫെഡറേഷനുകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളായ മൊയ്തീൻ കവല, ഷംസുദ്ദീൻ നരീക്കാമറ്റം, പി എ ഷാജഹാൻ, മേഖല ഭാരവാഹികളായ പി എസ് ബഷീർ, സി എ അസ് ലം, സിദ്ദീഖ് പൂക്കുന്നേൽ,
പി എം മുഹമ്മദ്, ജാഫർ പോണാക്കുടി, ഷക്കീർ പാക്കോളിൽ, ടി എ ഖാദർ, എസ് എസ് ഹസൈനാർ,
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അലി അൾട്ടിമ, നിയോജക മണ്ഢലം ട്രഷറർ അബുബക്കർ ഈട്ടിപ്പാറ, നേതാക്കളായ
അമൽ ഫയാസ്, ബിലാൽ, അഷ്കർ, ഷംസു നേര്യമംഗലം, എ കെ ഹസൻ, കെ എ റഫീഖ്, പി എം മക്കാർ, എം എം മുഹമ്മദ്, പി എ സലിം, എ എം ബഷീർ, മാത്യൂ കൊടിച്ചാലി, എം എം സെയ്തുമുഹമ്മദ്, എം എം അൻസാർ,
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ‘പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാരും ‘ എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു കവളങ്ങാട് മേഖല കമ്മിറ്റി പുത്തൻകുരിശിൽ സംഘടിപ്പിച്ച സമര സായാഹ്നം എസ് ടി യു ജില്ലാ പ്രസിഡൻ്റ് കരീം പാടത്തിക്കര ഉദ്ഘാടനം ചെയ്യുന്നു.