Connect with us

Hi, what are you looking for?

CHUTTUVATTOM

മുൻ മന്ത്രി പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു.

തൊടുപുഴ : കേരളാ കോൺഗ്രസ് ചെയർമാനും, മുൻ മന്ത്രിയും, തൊടുപുഴ എം എൽ എ യുമായ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് 1971 സെപ്റ്റംബർ 15ന് ആയിരുന്നു ശാന്തയും പി.ജെ.ജോസഫും തമ്മിലുള്ള വിവാഹം.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), അനു യമുന ജോസഫ് , ആന്റണി, പരേതനായ ജോമോൻ ജോസഫ്.
മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ ജോസഫ് (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.

You May Also Like

error: Content is protected !!