കോതമംഗലം : 8.5 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ. അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി MD എസ് വെങ്കിടേശപതി IAS സ്വാഗതം പറഞ്ഞു, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി.എസ്.സുധീർ നന്ദി അറിയിച്ചു. വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
വാട്ടർ അതോറിറ്റിബോർഡ് മെമ്പർ ഷാജി പാമ്പൂരി,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ് , ആഷാ ജെയിംസ്,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മെറ്റിൻ മാത്യു,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സണ്ണി വർഗീസ് , സിപിഐഎം ഏരിയ സെക്രട്ടറി കെ എ ജോയ് ,ടി എം വർഗീസ്, സജീവ് കെ എൻ , ബഷീർ ,ജോർജ് എം, ബാബുപോൾ , തോമസ് ടി ജോസഫ് ,സാജൻ അമ്പാട്ട്, രമേശ് സോമരാജൻ, മൈക്കിൾ ഇ എം , ബേബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.