Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം.

കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്പ്മെൻറ് കോർപ്പറേഷനാണ് അവാർഡ് നല്കുന്നത്. ഇന്ന് ചൊവ്വാഴ്ച (8-3 -22)മൂന്ന് മണിക്ക് വഴുതക്കാട് കോ-ഓപ്പറേറ്റീവ് മാനേജമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സഹകരണ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്യും. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ രണ്ടാം സ്ഥാനമാണ് ലദിച്ചിരിക്കുന്നത്. വാരപ്പെട്ടി ബ്രാൻ്റ് വെളിച്ചെണ്ണ ഡി ഹെഡ്രഡേഷൻ വഴി ഉണക്കിയ ഏത്തപ്പഴം, ഉണക്കിയെടുത്ത കപ്പ, ഉണക്കിയ ചക്ക തുടങ്ങിയ ഉല്പന്നങ്ങൾ യൂ.എസ് , ന്യൂസിലാൻറ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റു നടത്തുന്ന ബാങ്കാണ് വാരപ്പെട്ടി. ബാങ്ക് പ്രിസിഡന്റ് എം ജി രാമകൃഷ്ണന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തങ്ങൾ മൂലമാണ് ബാങ്കിന് ഈ അംഗീകരം ലഭിച്ചിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

error: Content is protected !!