Connect with us

Hi, what are you looking for?

NEWS

പ്രതിഷേധം ഫലം കണ്ടു; വിവാദ പരാമർശങ്ങൾ ഒഴിവാക്കി വനം വകുപ്പ്.

  • ജെറിൽ ജോസ് കോട്ടപ്പടി

നേര്യമംഗലം : കൊച്ചി -ധനുഷ്കോടി ദേശിയ പാതയിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചീയപ്പാറ വെള്ളചാട്ടത്തിനു സമീപം വാഹനങ്ങൾ നിർത്തരുത് എന്നുള്ള വനം വകുപ്പിന്റെ ബോർഡ്‌ വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ നീക്കം ചെയ്തു. പ്രത്യക്ഷ സമരവുമായി വിവിധ സംഘടനകൾ മുന്നോട്ടു വന്നത്തോടെ വനം വകുപ്പിന് ബോർഡ്‌ തിരുത്തി എഴുതേണ്ടി വന്നു. യൂത്ത് കോൺഗ്രസ്‌, അതിജീവന പോരാട്ട വേദി, ഹൈറേഞ്ച് സംരക്ഷണ സമിതി, അടിമാലി ഗ്രാമ പഞ്ചായത്ത്‌, വ്യാപാരികൾ, വിവിധ ടൂറിസം സംഘടനകൾ സമരവുമായി രംഗത്ത് വന്നിരിന്നു. വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ടാണ് വാഹനങ്ങൾ നിർത്തരുത് എന്നുള്ള ബോർഡ്‌ വച്ചത് എന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം.

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം വനം വകുപ്പ് ബോർഡിൽ മാറ്റം വരുത്തിയത് തങ്ങളുടെ സമരത്തിന്റെ പരിണിത ഫലമെന്നത് സംഘടനകളെ എല്ലാവരെയും സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. ഇപ്പോൾ വന്യ മൃഗങ്ങൾ എത്താൻ സാധ്യത ഉണ്ട് എന്നാണ് ബോർഡിൽ പരാമർശിച്ചിട്ടുള്ളത്. ഈ വിഷയം കേരള കൗമുദി ആദ്യമേ റിപ്പോർട്ട്‌ ചെയ്തിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാല് കിലോമീറ്റര്‍ ഭാഗം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം : ബസ് ജീവനക്കാർ അറിയാതെ ബസ്സിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി അന്യസംസ്ഥന തൊഴിലാളി.കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ സ്വകാര്യ ബസ് നേര്യമംഗലം പാലത്തിന് സമീപം...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

error: Content is protected !!