കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുലി ആക്രമണത്തിൽ വനംവകുപ്പ് സ്ഥാപിച്ച കെണി പ്രവർത്തന സജ്ജമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ നേരിൽ കണ്ടു. നിരന്തരമായ പുലിയുടെ ആക്രമണത്തിൽ പ്ലാമുടി നിവാസികൾ ആകപ്പാടെ ഭീതിയിലാണ്. നാലു വീടുകളിൽ പുലിയുടെ ആക്രമണം ഉണ്ടായിട്ടും ഫോറസ്റ്റുകാർ ഇതുവരെ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
പുലിയെ പിടിക്കാൻ കൂട് കൊണ്ടുവന്ന് ഇറക്കി വെച്ചിട്ടും യാതൊരുവിധ തുടർനടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി കോതമംഗലം എംഎൽഎ യോടൊപ്പം വനം വകുപ്പ് മന്ത്രിയെ കണ്ടത്. പുലിയുടെ കൂട് എത്രയും വേഗം പ്രവർത്തനസജ്ജമാകുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.