കോതമംഗലം : കീരമ്പാറ, മുൻസിപ്പൽ ഭാഗങ്ങളിലെ വിവിധ പാർട്ടികളിൽ ചുമതല വഹിച്ചു പ്രവർത്തിച്ചു വന്നിരുന്ന യുവാക്കൾ ബിജെപി യിൽ ചേർന്നു. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിൽ വെച്ച് ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണനിൽ നിന്നുമാണ് മെമ്പർ ഷിപ്പ് സ്വീകരിച്ചത്. മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചുരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സജീവ് മലയിൻകീഴ്, വൈസ് പ്രസിഡന്റ് അയിരൂർ ശശിന്ദ്രൻ, അഡ്വ. അശോകുമാർ, ജോമോൻ ജോസ്,വി.ജി.അരവിന്ദാക്ഷൻ , പി.എസ് രാജു ആചാര്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.