Connect with us

Hi, what are you looking for?

NEWS

മരണവിവരം അറിഞ്ഞു ആദ്യം എത്തിയത് കൊച്ചാപ്പ, കൂട്ടുകാരെ വിളിച്ചറിയിച്ചും, പോലീസ് നടപടികൾ വീക്ഷിച്ചും, ദുഃഖം അഭിനയിച്ചും കൊച്ചാപ്പ; അവസാനം കൊച്ചാപ്പ അഴിക്കുള്ളിലേക്ക്.

കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കോതമംഗലത്തെ സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി എല്‍ദോസ് ജോയിയും കേസന്വേഷണത്തില്‍ പങ്കാളിയായി. ആര്‍ക്കും ഒരു സംശയവുമില്ലാതെയാണ് എല്‍ദോസ് ജോയി നാട്ടുകാരോടും പൊലീസുകാരോടും മാധ്യമങ്ങളോടും പെരുമാറിയത്. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെയാണ് രാവും പകലും ജനത്തിനൊപ്പം കൂട്ടായി പങ്കെടുത്തത്. അതു കൊണ്ട് നാട്ടുകാരും സംശയിച്ചിരുന്നില്ല.കൂടെ നടക്കുന്നവന്‍ ഇത്രയും ക്രൂരത ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

എല്‍ദോസിന്റെവീട്ടില്‍ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയില്‍ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഇവര്‍ എല്‍ദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവില്‍ പോകാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

കനാലില്‍ മൃതദ്ദേഹം കാണപ്പെട്ട ഭാഗത്ത് ഇതിനകം 4 അപകടമരണങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ഇതും അപകടമരണമെന്ന് കാഴ്ചക്കാര്‍ കരുതുമെന്നും മറ്റും കരുതിയാവാം കൊലനടത്തിയ ശേഷം മൃതദ്ദേഹം ഇവിടെ കൊണ്ടിടാന്‍ ജോയിയെയും മകനെയും പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ . പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.

ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എല്‍ദോസ് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന എല്‍ദോസിന്റെ മരണം അടുപ്പക്കാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതിനിടയിലാണ്് തങ്ങള്‍ കുടംബത്തിലെ ഒരു അംഗമെന്ന് കണക്കുകൂട്ടിയിരുന്ന പ്രിയപ്പെട്ടവന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായുള്ള വിവരം ഇവരെത്തേടിയെത്തിയിട്ടുള്ളത്. ചേലാട് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളി (42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിട്ടുള്ളത്.

ചേലാട് ചെങ്കരയില്‍ പെരിയാര്‍വാലിയുടെ ഹൈലവല്‍ കനാലിന്റെ തീരത്ത് ഈ മാസം 11-ന് പുലര്‍ച്ചെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. മൃതദ്ദേഹത്തിന് പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ മൃതദ്ദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയവര്‍ സംഘടിച്ച് ദേഹത്തുനിന്നും സ്‌കൂട്ടര്‍ മാറ്റി പരിശോധിച്ചപ്പോള്‍ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് കോതമംഗലം പൊലീസില്‍ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു.പ്രത്യക്ഷത്തില്‍ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തില്‍ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10 മണിക്കുശേഷം മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ എല്‍ദോസിനെ പിന്നെ മക്കളിലൊരാള്‍ വിളിച്ചിരുന്നു. അപ്പോള്‍ ഉടന്‍ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എല്‍ദോസിന്റെ മൊബൈല്‍ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹായകമായത്.

അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഹൈലവല്‍ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിട്ടു. ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ തെളിവുനശിപ്പിക്കുന്നതിനായി എല്‍ദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു.അടുക്കളയിലാണ് മൊബൈല്‍ കത്തിച്ചത്. എല്‍ദോസിന്‍റെ മൃതദേഹം സംസ്കരിക്കുംമുമ്പേ പ്രതികളെ പിടികൂടി കോതമംഗലം പോലിസ് മിടക്കുകാട്ടി.യൂത്ത് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് മുഖ്യപ്രതി എല്‍ദോ ജോയി.  ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ പീറ്റര്‍, എസ് ഐ മാഹിന്‍ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

error: Content is protected !!