കോതമംഗലം : മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 36- മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവ്വഹിച്ചു. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു.
ചെറിയ പള്ളി ട്രസ്റ്റി ബിനോയ് മണ്ണൻ ചേരിൽ, ബോർഡ് മെമ്പർ ജോസ് ചുണ്ടേകാട്ട്, അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, പ്രിൻസിപ്പൽ ജൂലി ജോഷ്വ , ട്യൂട്ടർമാരായ അമ്പിളി ശിവൻ, അലീന എൽദോസ് എന്നിവർ പ്രസംഗിച്ചു.