കോതമംഗലം : ജില്ലയിലെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് ഇന്ന് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു. വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ സംഘം വീണ്ടെടുത്ത് എറണാകുളം കളക്ടർ ജാഫർ മാലിക്ക് ഐ.എ.എസ് ബോർഡ് സ്ഥാപിച്ചു. നിയമ തടസങ്ങൾ ഒഴിവായ എല്ലാ സർക്കാർ ഭൂമികളും ഏറ്റെടുത്ത് വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. വർഷങ്ങളായി ലീസ് പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കും.
മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ബിന്ദു, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, അഡീഷണൽ തഹസിൽദാർ നാസർ കെ.എം, വാരപ്പെട്ടി വില്ലേജ് ഓഫീസർ റോയി പി. ഏലിയാസ് തുടങ്ങി യവർ അടങ്ങിയ സംഘം ആണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.