കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി 94 പേർക്ക് പട്ടയം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും,വീട് വച്ച് താമസിക്കുന്നതിനുമായി 6 വില്ലേജുകളിലായിട്ടാണ് 94 പേർക്ക് പട്ടയം അനുവദിച്ചത്.
കുട്ടമ്പുഴ 64,നേര്യമംഗലം 12,കോട്ടപ്പടി 9,കുട്ടമംഗലം 5,ഇരമല്ലൂർ 2,വാരപ്പെട്ടി 2 എന്നിങ്ങനെ 94 പേർക്കാണ് പട്ടയം അനുവദിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടാണ് പട്ടയം നല്കുന്നത്.പട്ടയ വിതരണം സെപ്തംബർ 14 ന് നടത്തുമെന്ന് എംഎൽഎ പറഞ്ഞു.