Connect with us

Hi, what are you looking for?

NEWS

അപകട ഭീഷണി ഉയർത്തി കോട്ടപ്പടിയിലെ ജലസംഭരണി; ധ്രുതഗതിയിലുള്ള നടപടിവേണമെന്ന് നാട്ടുകാർ.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണന മാത്രമാണ് ഫലം എന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ ടാങ്കിന്റ പല തൂണുകളും കാലപഴക്കം കൊണ്ട് ദ്രവിച്ചു പോയി.

ആയിരകണക്കിന് ആളുകൾ വന്നു പോകുന്ന ചേറങ്ങനാൽ കവലയിൽ പോലീസ് സ്റ്റേഷനോട് ചേർന്ന് 200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാട്ടർടാങ്ക് ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. വർഷങ്ങളായി ടാങ്കിന് അടിയിലെ വാൽവ് പൊട്ടിവെള്ളം പാഴായി കൊണ്ടിരിക്കുന്നു. അതുപോലും നന്നാക്കാൻ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. അറുപതിനായിരം അധികം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് വാൽവിലൂടെ ചോർന്നു പോയിക്കൊണ്ടിരിക്കുന്നത്.

നൂറുകണക്കിനാളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടർ ടാങ്ക് ആണിത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അധികാരികളുടെ മെല്ലെപ്പോക്ക് ആണ് ഈ വാട്ടർ ടാങ്കിനെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചത്. നൂറുകണക്കിന് ആളുകളുടെ ജീവൻ തന്നെ ഭീഷണിയുള്ള വാട്ടർ ടാങ്ക് എത്രയും ഇവിടെ നിന്ന് മാറ്റി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.  ടാങ്കിന്റെ ശോചനീയമായ അവസ്ഥ മനസ്സിലാക്കി പുതിയത് പണിയുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രിസിഡന്റ് മിനി ഗോപി വെളിപ്പെടുത്തി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

error: Content is protected !!