Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിലെ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി കർഷക ജനത.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് പരിധിയിൽ കാട്ടാന ശല്യം രൂക്ഷമായി. ജനവാസ മേഖലയോട് ചേർന്നുള്ള വനപ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം രാത്രികാലങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ചെറിയമ്പനാട്ട് ആന്റുവിന്റെ റബർ തൈകളെല്ലാം ആനക്കൂട്ടം ചവിട്ടിമെതിച്ച് നശിപ്പിച്ചു. മഴക്കാലം തുടങ്ങിയതോടെ ആനകൾ എത്തുന്നത് പലപ്പോഴും ജനങ്ങൾ അറിയുന്നില്ലയെന്നത് കൃഷി നാശത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികൾ പലപ്പോഴും പ്രവർത്തനരഹിതമാണ്. ഈ തകരാർ പരിഹരിക്കാനോ പുതിയ ഫെൻസിങ് വലിക്കാനോ അധികൃതർ തയ്യാറാവുന്നില്ല എന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

വനപാലകരുടെ രാത്രികാലങ്ങളിലുള്ള പെട്രോളിങ്ങ് കുറഞ്ഞതും ആനക്കൂട്ടങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാനുള്ള പ്രധാന കാരണമാണ്. ആനക്കൂട്ടങ്ങൾ നശിപ്പിച്ച കൃഷിയിടങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതും കർഷകരെ തീരാദുരിതത്തിലേക്കാണ് നയിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട വനപാലകർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും രാത്രികാലങ്ങളിൽ പെട്രോളിങ്ങ് ശക്തമാക്കണം എന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ആവശ്യപ്പെട്ടു . വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, സണ്ണി വർഗീസ്, ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വിള നാശം സംഭവിച്ച കർഷകർക്കുള്ള നഷ്ട പരിഹാരം വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കർഷരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വന്യജീവികളെ അവരുടെ ആവാസ വ്യവസ്ഥയിൽ തന്നെ നിർത്തണമെന്നും ജനവാസ മേഖലയിൽ ഇറങ്ങിയാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും ഫാ.റോബിൻ പടിഞ്ഞാറേകുറ്റ് പറഞ്ഞു. അടിയന്തിരമായി കോട്ടപ്പാറ വന മേഖലയിൽ റെയിൽ ഫെൻസിങ്, വന്യജീവി ആക്രമണങ്ങൾ തടയുവാനുള്ള സംവിധാനങ്ങൾ കൈക്കൊള്ളുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പു നൽകി. കൂടാതെ കർഷകർക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് വനപാലകർ ഉറപ്പുനൽകി. കഴിഞ്ഞ കുറെ കാലങ്ങളായി കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്തുകളിൽ വന്യജീവി ശല്യം അതി രൂക്ഷമാണ്.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ തകർച്ചക്കും മാരകരോഗങ്ങൾക്കും കാരണമാകും എന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്ന  സന്ദേശം...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

error: Content is protected !!