കോതമംഗലം : എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.കോം-ട്രാവല്‍ & ടൂറിസത്തില്‍ മൂന്നാം റാങ്ക് നേടിയ മാത്യു അബ്രഹാമിനെ എന്റെ നാട് ചെയര്മാന് ഷിബു തെക്കുംപുറം നേരിട്ട് വീട്ടിലെത്തി ആദരിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ 14-ാം വാര്‍ഡ് പ്രസിഡന്റ് അബ്രഹാം ജോസഫിന്റെ മകനും എന്റെ നാട് ടീം ടെന്‍ സെക്രട്ടറിയുമായ മാത്യു അബ്രഹാമിനെയാണ് ആദരിച്ചത്. ചടങ്ങില്‍ കെ. എന്‍. ഉണ്ണികൃഷ്ണന്, ജോസഫ് മാത്യു, പി. പ്രകാശ്, ഉഷ ബാലന്, പുഷ്പ വിജയന് എന്നിവര്‍ പങ്കെടുത്തു.
