Connect with us

Hi, what are you looking for?

NEWS

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു; സംസ്കാരം നടത്തി.

കോതമംഗലം :- കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രാമല്ലൂർ ലൈബ്രറിപടി സ്വദേശി ചക്രവേലിൽ ബേബി ജോർജ്ജ്( 58)ന്റെ ശവസംസ്കാരമാണ് യാക്കോബായ സുറിയാനി സഭയുടെ പ്രത്യേക പരിശീലനം നേടിയ വൈദീകരും യുവാക്കളും ചേർന്ന് കോവിഡ് 19 ന്റെ മാനദണ്ഡം പാലിച്ച് മാർതോമ ചെറിയ പള്ളിയിൽ നടത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ എത്തിച്ച മൃതദേഹം വൈദികരുടെ നേതൃത്വത്തിൽ ചരമ ശുശ്രൂഷയ്ക്കുശേഷം പി. പി കിറ്റ് ധരിച്ച വൈദികരും ശുശ്രൂഷകരും സഹായികളും ചേർന്ന് സെമിത്തേരിയിൽ അടക്കം ചെയ്തു.

വികാരി ഫാ.ജോസ്‌ പരത്തുവയലിൽ, സഹവികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീയിക്കൽ, ഫാ.എൽദോസ് കുമ്മo കോട്ടിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, മൗണ്ട് സിനായ് മാനേജർ ഫാ. എൽദോസ് നമ്മനാലിൽ, കൊവിഡ് ചരമ ശുശ്രൂഷയിൽ പരിശീലനം നേടിയ ഫാ. ക്ലീമീസ് എൽദോ, ഫാ. പൗലോസ് മാത്യു , ഫാ. സിച്ചു രാജു, ഫാ. എബി മാത്യു, ഡീക്കൻ. ജാം, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചരമ ശുശ്രൂഷകൾ നിർവഹിച്ചത്. ആന്റണി ജോൺ എംഎൽഎ, ചെയർപേഴ്സൺ മഞ്ജു സിജു, വൈസ് ചെയർമാൻ എ. ജി ജോർജ്, തഹസിൽദാർ റെയ്ച്ചൽ വർഗീസ്, കൗൺസിലർമാരായ കെ. എ നൗഷാദ്, സിന്ദു ജിജോ, സിജു തോമസ്, മുൻ കൗൺസിലർ വി. വി കുര്യൻ, പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ര്‍ ച​ക്ര​വേ​ലി​ല്‍ ബേ​ബി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ 17-നാ​ണ് ബേ​ബി​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. 18ന് ​ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​മോ​ണി​യ പി​ടി​പെ​ട്ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ മോ​ളി​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

NEWS

കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം: കോതമംഗലം മതമൈത്രി സമിതിയുടെ 6-ആം വാർഷികവും, കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിൽ അച്ഛൻ യാത്രയയപ്പും നടത്തി. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീർത്ഥാടന കേന്ദ്രമായ വി. മാർതോമാ ചെറിയ പള്ളിയുടെ കീഴില്‍ കോതമംഗലം ടൗണില്‍ ക്രിസ്തുമസ്‌ വിളംബര റാലി സംഘടിപ്പിച്ചു . കോതമംഗലത്ത്‌ ടൗൺ റോഡില്‍ ഇറങ്ങിയത്‌ 2000 ത്തോളം...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി...

error: Content is protected !!