സൗദി : കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വെണ്ടുവഴി സ്വദേശിയായ യുവാവ് സൗദിയിൽ മരണപ്പെട്ടു. വെണ്ടുവഴി മണ്ണാപറമ്പിൽ വർഗീസിന്റെ (കുഞ്ഞപ്പൻ ) മകൻ ബേബി( 32 )യാണ് സൗദിയിൽ ഇന്നലെ മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ബേബി വിവാഹിതനായത്. ഭാര്യ റിയാദിൽ ആണ് ജോലി ചെയ്യുന്നത്. വിദേശത്തു കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെയാളാണ് ബേബി.