കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ (JSOYA) യുവജനവാരം സമാപിച്ചു. കോതമംഗലത്ത് നടന്ന യുവജന സംഗമ റാലിയിലും, വിശ്വാസ പ്രഖ്യാപനത്തിലും ആയിരങ്ങൾ പങ്കെടുത്തു. മാർ തോമ ചെറിയ പള്ളിയിൽ നിന്നും ആരംഭിച്ച റാലി ടൌൺ ചുറ്റി തിരികെ പള്ളിയിൽ എത്തി ചേർന്നപ്പോൾ വിശ്വാസ പ്രഖ്യാപനം നടത്തി. പള്ളിക്ക് ചുറ്റും മുട്ട്കുത്തി നിന്നാണ് യുവജനങ്ങൾ വിശ്വാസ പ്രഖ്യാപനം ഏറ്റു ചൊല്ലിയത്. സെമിനാരി റെസിടന്റ് മെത്രാപോലിത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിശ്വസ പ്രഖ്യാപനംഡോ. മാത്യൂസ് മാർ അന്തിമോസ് ചൊല്ലികൊടുത്തു.
യാക്കോബായ സഭ വൈദീക ട്രസ്ടീ സ്ലീബാ വട്ട വെലിൽ കോർ എപ്പിസ്കോപ, വികാരി ഫാ. ജോസ് പരത്തുവയലിൽ, യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് സ്ലീബാ, ഭാരവാഹികൾ ആയ ജെയിൻ മാത്യു, ജോമോൻ പാലക്കാടൻ, സകറിയ മാത്യു, ബൈജു മത്താറ, സിനോൾ വി. സാജു, കെ. സി. പോൾ, പള്ളി ട്രസ്ടീമാരായ അഡ്വ.സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, യൂണിറ്റ് സെക്രട്ടറി എബിൻ കട്ടങ്ങനാൽ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login