Connect with us

Hi, what are you looking for?

EDITORS CHOICE

ഇന്ന് ലോക കേക്ക് ദിനം; വിശേഷ വേളകൾ സുന്ദരമാക്കുന്ന കേക്കുകളുടെ പ്രചാരത്തിനൊരു ദിവസം.

 

കോതമംഗലം : നവംബർ 26, വർഷങ്ങളായി ലോകം കേക്ക് ദിനമായി ആചരിച്ചു പോരുന്നു. കേക്ക് നിർമ്മാണ രീതി, കേക്കിന്റെ രുചികൂട്ട് തുടങ്ങി കേക്കിന്റെ ലോകപ്രചാരത്തിനായി ഒരു ദിനം. പണ്ടൊക്കെ ജന്മദിനത്തിനും മറ്റും കേക്ക് മുറിക്കുക എന്ന പരിപാടി സിനിമകളിലും, സമ്പന്നൻമാരുടെ ഇടയിലുമൊതുങ്ങിയ ഒന്നായിരുന്നെങ്കിൽ ഇപ്പോൾ കാലം മാറി കേക്കുകൾ വീടുകളിൽ തന്നെ നിർമിച്ചു തുടങ്ങി. ഈ ലോക്ക്ഡൌൺ കാലത്ത് വീടുകളിൽ സാധാരണ പാചക വിദഗ്ധകളായ അമ്മമാരും എന്തിനു പറയുന്നു കുട്ടികളും വരെ കേക്ക് സ്പെഷ്യലിസ്റ്റുകളായി, വാൻജോ , ബ്ലാക്ക് ഫോറെസ്റ്റ്, തുടങ്ങി സിനിമ നടൻമാരുടെ ചിത്രങ്ങൾ വച്ചു വരെ കേക്കുകൾ ഉണ്ടാക്കി യുട്യൂബിൽ പോസ്റ്റ്‌ ചെയ്തു, കേക്കിന്റെ മാത്രം കടകളും തുടങ്ങി.വീട്ടുകാരും നാട്ടുകാരും കേക്ക് കഴിച്ചു മടുത്തു, വലിയ ചിലവൊന്നുമില്ലാതിരുന്ന ബേക്കിങ് പൌഡർ, കൊക്കോ പൌഡർ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയായി.

ODIVA

ലോകത്തെവിടെ ചെന്നാലും,ഏതു പുതിയ കണ്ടുപിടുത്തങ്ങൾക്കു പുറകിലെവിടെയെങ്കിലും ഒരു മലയാളി കാണുമെന്നത് വെറുതെ പറയുന്നതല്ല. ഇന്ത്യയിലെ ആദ്യ കേക്ക് നിർമിച്ചത് ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നിൽ നമ്മുടെ തലശ്ശേരി യിലുള്ള ‘മമ്പള്ളി ബാപ്പുവാണ്. ബർമ്മയിൽ നിന്നു ബിസ്‌ക്കറ്റ്‌ നിർമ്മാണം പഠിച്ച മമ്പള്ളി ബാപ്പു തലശ്ശേരിയിൽ തിരിച്ചെത്തി ആയിരത്തി എണ്ണൂറ്റി എൺപതിൽ ‘റോയൽ ബിസ്‌ക്കറ് ഫാക്ടറി’ എന്നൊരു സ്ഥാപനം തുടങ്ങി. ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നു നവംബർ മാസം ഒരു നാൾ അതു വഴി വന്ന ‘മാട്രോ ബ്രൗൺ’ എന്ന സായിപ്പ് ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്ന ഒരു കേക്ക് കഷണവുമായി മമ്പള്ളി ബാപ്പുവിന്റെ അടുത്തെത്തി, ഇതുപോലെ ഒരു കേക്കുണ്ടാക്കി വരുന്ന ക്രിസ്തുമസിന് മുൻപ് നൽകാൻ ആവശ്യപ്പെട്ടുവത്രെ. കേട്ടുകേൾവി മാത്രമുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു സായിപ്പ് പറഞ്ഞു കൊടുത്തു. മമ്പള്ളി ബാപ്പുവാകട്ടെ ഇരുമ്പു പണിക്കാരെ കൊണ്ടു വലിയ അച്ചുണ്ടാക്കി വളരെ പാടുപെട്ടു ബുദ്ധിപൂർവം നല്ലൊരു കേക്കുണ്ടാക്കി പറഞ്ഞ സമയത്ത് സായിപ്പിനു കൊടുത്തു. കേക്കു കഴിച്ച സായിപ്പ് അതിന്റെ രുചി അറിഞ്ഞു പത്തു കേക്കിനു കൂടി ഓർഡർ കൊടുത്തത്രെ,മലയാളിയുടെ മഹത്വം. ഇന്ത്യയിലെ ആദ്യത്തെ കേക്കിന്റെ പ്രശസ്തി മലയാളനാട്ടിൽ മുഴുവൻ മാത്രമല്ല ഇന്ത്യയിലാകെ പരന്നു. മമ്പള്ളി ബേക്കറി ഇപ്പോൾ തലശ്ശേരിയിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ സ്ഥാപനമായി.

നൂറ്റി മുപ്പത്തി ഏഴു വർഷം പഴക്കമുണ്ട് ഇന്ത്യയിലെ കേക്ക് നിർമ്മാണത്തിന്. കേക്കുകൾ എല്ലാം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജന്മദിനം, കല്യാണം, വിവാഹ വാർഷികം, തുടങ്ങി എല്ലാവിധ നല്ല കാര്യങ്ങൾക്കും കേക്ക് ഇപ്പോൾ അഭിഭാജ്യ ഘടകമാണ്. കുഞ്ഞു കുട്ടികൾ ക്രീം കേക്കുകൾ മുഖത്തും മറ്റും തേച്ചു പിടിപ്പിച്ചു ജന്മദിനങ്ങൾ മനോഹരമാക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്. കേക്ക് നിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന നമ്മുടെ കുഞ്ഞുങ്ങളും, അമ്മമാരും ഈ ലോക കേക്ക് ദിനത്തിലും, ഭാവിയിലും വളരെ വ്യത്യസ്തമായ പലതരം കേക്കുകളുമായി നമ്മുടെ മുന്നിലെത്തുമെന്ന് ഉറപ്പാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...