Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട്: പരിഹാരം നീളുന്നു, ആശങ്കയിൽ ജനങ്ങൾ

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം നീളുന്നു. റോഡിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമെ സമീപത്തെ കടകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതും ഗുരുതരപ്രശ്‌നമാണ്. വേനല്‍മഴയില്‍ മൂന്ന് ദിവസമാണ് ഇവിടെ അതിരൂക്ഷ വെള്ളക്കെട്ട് ഉണ്ടായത്. റോഡില്‍ രണ്ട് അടിയിലേറെയാണ് വെള്ളം ഉയര്‍ന്നത്. കടകളിലേക്ക് മാത്രമല്ല താലൂക്ക് ആശുപത്രി കോമ്പൗണ്ടിലേക്കും വെള്ളം ഒഴുകിയിരുന്നു.

മലിനജലമാണ് കടകള്‍ക്കുള്ളിലും ആശുപത്രി കോമ്പൗണ്ടിലും ഒഴുകിയെത്തിയത്. ഇവിടെ ബസ്സ്റ്റോപ്പ് കൂടിയുണ്ട്. ബസില്‍നിന്നിറങ്ങാനും കയറാനും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.  ബൈപാസിലേക്കുളള ലിങ്ക് റോഡും വെള്ളത്തില്‍ മുങ്ങും. വേനല്‍മഴ വളരെപ്പെട്ടെന്ന് പെയ്ത് മാറുന്നതിനാല്‍ വെള്ളക്കെട്ട്

നീണ്ടുനില്‍ക്കാറില്ലെന്നതാണ് ആശ്വാസം. എന്നാ കാലവര്‍ഷമെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. ഒന്നോ രണ്ടോ ദിവസം തുടര്‍ച്ചയായി മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കെ വെള്ളക്കെട്ട് വലിയൊരു ശാപമായി മാറിയേക്കും. കടകള്‍ അടച്ചിടുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിയും വന്നേക്കാമെന്നാണ് വിലയിരുത്തല്‍. മഴക്കാലം ശക്തമാകുംമുമ്പേ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എന്‍ഡിപി യോഗം കോതമംഗലം യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സഹകരണ ബാങ്കിന്റെ കീഴിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുലക്ഷംരൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ബാങ്കിന്റെ കോമണ്‍ ഗുഡ് ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷംരൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്....

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സി പരീഷ എഴുതിയ 5259 പേരില്‍ 5246 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. പിന്നില്‍ പോയത് 13 കുട്ടികള്‍ മാത്രം. 2802 ആണ്‍കുട്ടികളും 2444 പെണ്‍കുട്ടികളുമാണ് ഉപരിപഠനത്തിന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കവളങ്ങാട്, ചുള്ളിക്കണ്ടം സ്വദേശി യൂസഫിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് വെള്ളിയാഴ്ച രാവിലെ രാജവെമ്പാലയെ കണ്ടത്. ഇതേ രാജവെമ്പാല വ്യാഴാഴ്ച മറ്റൊരു പാമ്പിനെ ഇതിലെ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി – ഹൈറേഞ്ച് ബസ്റ്റാൻഡ്- മിനി സിവിൽ സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. എം എൽ എ ആസ്തി വികസന ഫണ്ട്‌...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

error: Content is protected !!