കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂളിനു മുമ്പിലും പരിസര പ്രദേശങ്ങളിലും നാളുകളായി രൂപപ്പെട്ട വെള്ളക്കെട്ട്.
വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് പല കുറി അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് പ്രധിക്ഷേധക്കാർ പറഞ്ഞു.അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു,മുനിസിപ്പൽ കൗൺസിലർമാരായ അരുൺ പി. ബോബൻ,പി.ആർ ഉണ്ണികൃഷ്ണൻ,ജോർജ് അമ്പാട്ട്,മുൻ കൗൺസിലറും മുൻ ഫ് ഐ റ്റി ചെയർമാനുമായ ആർ.അനിൽകുമാർ,വിദ്യ പ്രസന്നൻ ,ഹരി എൻ. വൃന്ദാവൻ,കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ വർഗീസ്,അയ്യങ്കാവ് ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് അനന്തകൃഷ്ണൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഷാബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
അയ്യങ്കാവിലെ വ്യാപാരികളും,പരിസരവാസികളും പങ്കെടുത്തു.



















































