Connect with us

Hi, what are you looking for?

EDITORS CHOICE

ക്ഷേത്ര നട തുറന്നു, പക്ഷെ ഭക്ത ജനങ്ങൾ കുറഞ്ഞു; പ്രതിസന്ധിയിലായി നാട്ടിൻപുറത്തെ അമ്പലങ്ങൾ.

അനൂപ്‌. എം. ശ്രീധരൻ.

കോതമംഗലം :- കാവുകളും, ക്ഷേത്രങ്ങളും ഓരോ നാട്ടിലെയും വിശ്വാസങ്ങളുടെ ഭാഗമാണ്. കാവിലെ ഭഗവതിയും ക്ഷേത്രത്തിലെ ഭഗവാനും ഭക്തരുടെ നന്മക്കായി,രക്ഷക്കായി ഉണ്ടെന്ന വിശ്വാസം ഓരോ ഭക്തനും നൽകുന്ന ആത്‍മവിശ്വാസം ചെറുതല്ല. നല്ല രീതിയിൽ നടന്നുപോന്ന എല്ലാ ക്ഷേത്രാചാരങ്ങളെയും തകർത്താണ് കോവിഡ് മഹാമാരി എത്തിയത്. ലോക്ക് ഡൌൺ കഴിഞ്ഞു നിത്യ പൂജയുള്ള കാവുകളും, ക്ഷേത്രങ്ങളും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറന്നെങ്കിലും ദേവസ്വം ബോർഡിനു കീഴിലല്ലാത്ത മിക്കവാറും അമ്പലങ്ങളും നിത്യ ചിലവുകൾ നടത്തുന്നതിനാവശ്യമായ തുക കണ്ടെത്താൻ പാടുപെടുകയാണ്. നാട്ടിൻപുറത്തുള്ള ചെറിയ കാവുകളി ലെയും ക്ഷേത്രങ്ങളിളെയും കാര്യങ്ങൾ പലപ്പോഴും ഒരു കുടുംബമോ അല്ലെങ്കിൽ നാട്ടിലെ കുറച്ചു ആളുകൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റോ ആയിരിക്കും നോക്കി നടത്തുക.

ഉത്സവങ്ങൾ, സപ്താഹങ്ങൾ, ക്ഷേത്രങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ , ഭക്തർ ചെയ്തു വരുന്ന വഴിപാടുകൾ, മറ്റു പൂജകൾ തുടങ്ങിയവയിൽ നിന്നെല്ലാം കിട്ടുന്ന തുകയായിരുന്നു ക്ഷേത്ര കാര്യങ്ങൾക്കു നീക്കി വച്ചിരുന്നത്. ഇതിൽ നിന്നായിരുന്നു പൂജാരിക്കും മറ്റു ജീവനക്കാർക്കും ശമ്പളവും മറ്റും നൽകിയിരുന്നത്‌ തന്നെ, ഭക്തരുടെ വരവ് കുറഞ്ഞതിനു പുറമെ പൂജക്കുപയോഗിക്കുന്ന എല്ലാവിധ സാധന ങ്ങൾക്കും പ്രത്യേകിച്ചു കർപ്പൂരം, ചന്ദനത്തിരി, എണ്ണ, നെയ്യ്, വിളക്കുകത്തിക്കുവാനുള്ള തിരി തുടങ്ങിയവക്കെല്ലാം വൻതോതിൽ വില വർധിച്ചിരിക്കുകയാണ്. സ്ഥിരമായി പൂജസാമഗ്രികൾ നൽകിവന്ന പല വ്യാപാരികളും വിതരണക്കാരും കച്ചവടകുറവിനാൽ വില്പനയും വിതരണവും നിർത്തലാക്കിയതും പലയിടത്തും വലിയ തിരിച്ചടി ആയിട്ടുണ്ട്.

കൊറോണ പേടി മൂലവും, ക്ഷേത്രത്തിൽ പേരുകൾ രേഖപ്പെടുത്തി മുഖംമൂടി പെട്ടന്ന് പ്രാർത്ഥിച്ചിറങ്ങേണ്ട അവസ്ഥയും കാരണം ഭക്ത ജനങ്ങൾ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും സങ്കടത്തോടെ ക്ഷേത്രവരവ് കുറച്ചിരിക്കുകയാണ്.

ഒരേ മനസ്സോടെ ഒരു പാടു ഭക്തർ ഒരു സ്ഥലത്ത് ഒത്തു കൂടുന്ന കേന്ദ്രങ്ങളായിരുന്നു അമ്പലങ്ങൾ, അവിടെ നിന്നു മനസ്സിനു ലഭിക്കുന്ന പോസിറ്റീവ് എനർജി കുറച്ചൊന്നുമല്ല അവരെ പ്രതിസന്ധികളിൽ നിന്നു കരകേറാൻ സഹായിക്കുക.

മദ്ധ്യ വയസ്സ് കഴിഞ്ഞ കുറെപേരുടെ ദിനം പ്രതിയുള്ള ഒരു ഒത്തുചേരൽ സ്ഥലം കൂടിയായിരുന്നു അമ്പലങ്ങൾ, മനസ്സിനു സംതൃപ്തി വരുവോളം ക്ഷേത്ര നടയിൽ പ്രാർത്ഥിച്ചു നിന്നിരുന്ന അമ്മമാരെയും മറ്റു സ്ത്രീ ജനങ്ങളെയും ഇപ്പോൾ കാണാറില്ല. മനപ്രയാസത്തോടെ ആണെങ്കിലും ഇവർ മിക്കവരും വീടുകളിൽ തന്നെ ഒതുങ്ങി.

കാല കാലങ്ങളായി അനുവർത്തിച്ചു പോന്ന നിത്യ പൂജകൾക്കു ഭംഗം വരുത്തുവാൻ മനസ്സനുവദിക്കാത്തതിനാൽ പല മാസങ്ങളിലും ക്ഷേത്ര പ്രസിഡണ്ടോ, മറ്റു കമ്മിറ്റി അംഗങ്ങളോ കൈയിൽ നിന്നു തുക മുടക്കിയാണ് ഇപ്പോൾ ക്ഷേത്ര കാര്യങ്ങൾ നടത്തുന്നത്.

കൊറോണ മഹാമാരിക്ക് ഒരറുതി പെട്ടെന്നുണ്ടാകുമെന്നും ഭയമൊഴിഞ്ഞു ക്ഷേത്രത്തിൽ എത്തി മനസ്സു നിറഞ്ഞു പ്രാർത്ഥനയിൽ മുഴുകുന്ന പഴയ സ്ഥിതി തിരികെ വരുമെന്നുമുള്ള ശുഭപ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഭക്ത ജനങ്ങൾ.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...