Connect with us

Hi, what are you looking for?

NEWS

നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ പിറന്ന ട്രിപ്പിള്‍ സഹോദരിമാര്‍ക്കാണ് ഫലം പുറത്ത് വന്നപ്പോള്‍ ഫുള്‍ എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കിയത്.

സഹോദരിമാരായ അഫ്ര ഷഹാന, ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ , എന്നീ വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. എട്ടാം ക്ലാസ് മുതലാണ് കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പഠിച്ചു തുടങ്ങിയത്. പിതാവ് സിദ്ദിഖ് മുന്‍ പ്രവാസിയാണ്. സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രീകെജിപഠനം വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി പഠനകാലം കുടമണ്ട സ്‌കൂളിലും യുപി പഠനകാലം നെല്ലിമറ്റം(കുത്തുകുഴി) സെന്റ് ജോസഫ് യുപി സ്‌കൂളിലും ആയിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും 25 ശനിയാഴ്ച 10 ന് കോളേജ് സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കും. എം....

CRIME

പെരുമ്പാവൂര്‍: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന്...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...