കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. ഉത്പാദന വര്‍ധനവിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ബോക്ക് മെമ്പര്‍ പ്രിയങ്ക ടോമി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഘ ഷിബു, സ്ഥിരം സമിതി അധ്യക്ഷന്‍ ഫ്രാങ്കോ കെ ജെയിംസ്, കൃഷി ഓഫീസര്‍ സജി കെ.എ, ബോക്ക് മെമ്പര്‍ സിദ്ധിക്ക് പി.എം, കുല്‍സു സലിം വാര്‍ഡ് മെമ്പര്‍മാരായ ബൈജു മത്തായി, ബിജി സോജി, നൂര്‍ജി ഷംസുദ്ധീന്‍, ഷിഞ്ചു ബെന്നി, സിഡിഎസ് പ്രസിഡന്റ് സുമിയമോള്‍ എം.എസ്, കാര്‍ഷിക വികസന സമിതിയംഗം ബേബി എം.പി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഖദീജ സി.എം, കൃഷി അസിസ്റ്റന്റുമാരായ സീന ജോര്‍ജ്, ഫാത്തിമ എ.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.




















































