Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാലയ മുറ്റത്തെ ആഘോഷം മാറ്റി വെച്ചു; ഭിന്നശേഷിക്കാര്‍ക്ക് ഒപ്പം പൂക്കളമിട്ടും സദ്യയുണ്ടും ഇളങ്ങവം എല്‍പി സ്‌കൂളിന്റെ വേറിട്ട മാതൃക

കോതമംഗലം:ആഘോഷങ്ങള്‍ അതിരുകളില്ലാത്ത സ്‌നേഹവും കാരുണ്യവുമാകണമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഇളങ്ങവം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. വിദ്യാലയ മുറ്റത്തെ പതിവ് ആഘോഷങ്ങള്‍ക്ക് പകരം, കാരക്കുന്നം പ്രൊവിഡന്‍സ് ഹോമിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്കൊപ്പം സ്‌നേഹം പങ്കിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കിയത്. സഹജീവികളോടുള്ള കരുണയും കരുതലും കുട്ടിക്കാലം മുതല്‍ക്കേ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതരും പിടിഎയും ചേര്‍ന്ന് ഇത്തരമൊരു വേറിട്ട ആഘോഷം സംഘടിപ്പിച്ചത്.

പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികളോടൊപ്പം പൂക്കളമൊരുക്കിയും, തിരുവാതിരകളിയും പുലികളിയും അവതരിപ്പിച്ചും കുട്ടികള്‍ ഒത്തുചേരല്‍ വര്‍ണ്ണാഭമാക്കി. ഒപ്പമിരുന്ന് സ്‌നേഹത്തോടെ ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍, അന്തേവാസികള്‍ക്ക് മുഴുവന്‍ ഓണക്കോടിയും സമ്മാനിച്ചാണ് മടങ്ങിയത്. മഠാങ്കണത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ മദര്‍ സുപ്പീരിയര്‍ സി. ഡാനി എല്‍എസ്ഡിപി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് രഞ്ജിത്ത് എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സീമോന്‍ സി.എസ്, മാതൃസമിതി പ്രസിഡന്റ് പ്രീതി, പ്രധാനാധ്യാപിക ഷെര്‍മി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും വലിയ പാഠം പകര്‍ന്നു നല്‍കിയ ഇളങ്ങവം സ്‌കൂളിന്റെ നന്മ നിറഞ്ഞ മാതൃക നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

ACCIDENT

ഊന്നുകല്‍: വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ്...

CHUTTUVATTOM

കോതമംഗലം: എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊളിഓണം 2026 ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ,...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു വെള്ളിയാഴ്ച രാവിലെ കത്തി നശിച്ച നിലയിൽ കണ്ടത്. നിർധന കുടുംബത്തിൻ്റെ ഏക...

ACCIDENT

കോതമംഗലം:  കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര്‍ മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

error: Content is protected !!