Connect with us

Hi, what are you looking for?

NEWS

തങ്കളം-കോഴിപ്പിള്ളി ന്യൂബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കാനെത്തിയ പൊലീസുകാരെ വീട്ടമ്മ അരിവാള്‍ കൊണ്ട് ആക്രമിച്ചു.

കോതമംഗലം: കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസിന് വേണ്ടി സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കുനേരെ രണ്ടിടത്ത് ആക്രമണം. മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്ക്. കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് നിർമാണത്തിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കോഴിപ്പിള്ളി ഭാഗത്ത് സ്ഥല ഉടമകളുമായി തർക്കം നിലനിന്നിരുന്നു. വീടിൻ്റെ മതിൽ പൊളിച്ചു നീക്കാൻ പോലീസ്സ് സഹായത്തോടെയെത്തിയപ്പോൾ സ്ഥലയുടമയായ വീട്ടമ്മ അരിവാളുമായാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തത്. വീട്ടമ്മ അരിവാൾ വീശിയെങ്കിലും പോലീസ് ഒഴിഞ്ഞുമാറി വീട്ടമ്മയെ കീഴ്പ്പെടുത്തുകയായിരുന്നു.

സമീപവാസിയായ മറ്റൊരു വീട്ടമ്മയും മതിൽ ഉദ്യോഗസ്ഥർക്കുനേരെ ചെറുത്തുനിൽപ്പിനു ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. അക്വയർ ചെയ്യാത്ത സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വീട്ടുടമകൾ പ്രതിരോധവുമായി രംഗത്തു വന്നത്. മുമ്പ് കല്ലിട്ട് തിരിച്ചതിലും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പാടില്ലെന്ന് പോലിസും റവന്യു ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...