Connect with us

Hi, what are you looking for?

CHUTTUVATTOM

മക്കൾ മൂന്നും കൈവിട്ടു; തങ്കമണിയെ ചേർത്തു പിടിച്ച് പീസ് വാലി

കോതമംഗലം :ആയുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ നിന്നും പരസഹായത്തോടെ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തങ്കമണി എന്ന 53 കാരിക്ക് കരച്ചിലടക്കാനായില്ല. മൂന്ന് പെൺമക്കളും ഉപേക്ഷിച്ചതോടെ പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരുന്ന കുന്നത്തുനാട് പഞ്ചായത്തിൽ ഏഴാം വാർഡിൽ പട്ടിമറ്റം ടൗണിന് സമീപം ഒറ്റക്ക് താമസിക്കുന്ന തങ്കമണിക്കാണ് കോതമംഗലം പീസ് വാലി തുണയയത്. കടുത്ത പ്രമേഹത്തെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റി കാലുകളും കൈയും നീര് വെച്ച് വീർത്ത ദയനീയ അവസ്ഥയിലാണ് തങ്കമണി കഴിഞ്ഞിരുന്നത്.

വിവാഹിതരായ രണ്ടു പെൺമക്കളും അവിവാഹിതയായ മകളും അമ്മയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ
അയൽവാസികളാണ് നാളുകളായി ഭക്ഷണവും മറ്റും നൽകിയിരുന്നത്. തങ്കമണിയുടെ ദയനീയവസ്ഥക്ക് പരിഹാരം തേടി വാർഡ് അംഗവും അയൽവാസികളും പോലീസിൽ പരാതി നൽകിയെങ്കിലും അമ്മയെ സംരക്ഷിക്കാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു മൂന്ന് പെൺമക്കളും. പഞ്ചായത്ത്‌ അധികൃതരാണ് തങ്കമണിയുടെ ദയനീയവസ്ഥ പീസ് വാലിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മുവാറ്റുപുഴ ആർ ഡി ഒ യെ വിവരം അറിയിച്ച പീസ് വാലി അധികൃതർ അദ്ദേഹത്തിന്റെ സാനിധ്യത്തിലാണ് തങ്കമണിയെ ഏറ്റെടുത്തത്.
അമ്മയെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർ ഡി ഒ പറഞ്ഞു. നെല്ലിക്കുഴിയിലെ പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് തങ്കമണിക്ക് അഭയം നൽകിയിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

CRIME

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ്...

CRIME

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരുമലപ്പടിയിൽ വച്ചാണ് സംഭവം. സബ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ്...

error: Content is protected !!